ഭൂമി ഡിജിറ്റൽ റീസർവേ; പരാതി പരിഹരിക്കാൻ വ്യവസ്ഥ

Mail This Article
×
തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ നടക്കുമ്പോഴോ പൂർത്തിയാകുന്നതിനു മുൻപോ ഭൂവുടമകൾ പരാതി നൽകിയാൽ അവ പരിഹരിച്ചു വിജ്ഞാപനം ഇറക്കാൻ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.
ഒറിജിനൽ ലാൻഡ് കംപ്ലെയ്ന്റ് (ഒഎൽസി) എന്ന പേരിലുള്ള ഇത്തരം പരാതികൾ നൽകേണ്ടത് ഹെഡ് സർവേയർക്കാണ്. ഭൂമിയുടെ അളവും പരിശോധനയും പൂർത്തിയാക്കുന്നതിനോടൊപ്പം പരാതിയും പരിഹരിക്കണം. തുടർന്നു പ്രാദേശികമായി രണ്ടു പ്രമുഖ പത്രങ്ങളിലോ ഗസറ്റിലോ വിജ്ഞാപനം ഹെഡ് സർവേയർ പ്രസിദ്ധീരിക്കണമെന്നാണു പുതിയ വ്യവസ്ഥ. ഈ വിജ്ഞാപനം റവന്യു, സർവേ, റജിസ്ട്രേഷൻ വകുപ്പുകളുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തണം.
English Summary : Land Digital Resurvey; Provision for Redressal of Grievance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.