മുൻകൂട്ടി അറിയിക്കാത്തതിൽ അതൃപ്തി; സുരേഷ് ഗോപി ഉടൻ ചുമതലയേൽക്കില്ല

Mail This Article
×
തിരുവനന്തപുരം ∙ കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായ നടൻ സുരേഷ് ഗോപി ഉടൻ ചുമതലയേൽക്കില്ല. നിയമനം നടത്തുംമുൻപ് തന്നെ അറിയിക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. നിയമനത്തിനു ശേഷവും ആരും ഔദ്യോഗികമായി അറിയിച്ചില്ല. ഈ സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതാക്കളെ കണ്ട് അവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി അന്തിമ തീരുമാനമെടുക്കൂ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം. ഇത്തരം ഒരു നിയമനം ലഭിച്ചാൽ സ്വീകരിക്കുമോ എന്നു കേന്ദ്ര സാംസ്കാരിക വകുപ്പ് അധികൃതർ സുരേഷ് ഗോപിയോട് ചോദിച്ചിരുന്നില്ല.
English Summary: Suresh Gopi Unhappy with Surprise Appointment as Chairman of Film Institute
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.