ADVERTISEMENT

കളമശേരി∙ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിന്ന യുവതിയെ അപമാനിക്കുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്ത കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി മാളിയേക്കൽ മനു ഗോഡ്‌വിൻ (30), ഇടപ്പള്ളി സഹൃദയ നഗർ ഇളവങ്ങാട് മുഹമ്മദ് ഷാ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി കളമശേരി സോഷ്യൽ പള്ളിക്കു സമീപത്തു വച്ചാണ് യുവതിക്കും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്. കലൂരിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായ യുവതി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോകുന്നതിനിടയിൽ കണ്ട സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. 

ഈ സമയം ഇതുവഴി വന്ന പ്രതികൾ യുവതിയോട് അശ്ലീലം പറയുകയും ചോദ്യം ചെയ്ത യുവാവിനെ ഇരുവരും ചേർന്നു മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെയും ആക്രമിച്ചു. യുവതിയും യുവാവും ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു, ജോസഫ്, സിപിഒമാരായ ഇസഹാക്ക്, ശ്രീജിത്ത്, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary : Two persons arrested on attacking woman and her friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com