അയ്യന്തോൾ ബാങ്ക് വായ്പത്തട്ടിപ്പ്: ഇരകളുടെ മൊഴിയെടുക്കാൻ ഇ.ഡി

Mail This Article
×
തൃശൂർ ∙ അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ ചിറ്റിലപ്പിള്ളി സ്വദേശികളായ ദമ്പതികളിൽ നിന്ന് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മൊഴിയെടുക്കും. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്കു വിളിച്ചുവരുത്തിയാകും മൊഴി രേഖപ്പെടുത്തൽ.
ഇരകളായ വ്യാസപീഠം മൂത്താട്ടുകായലിൽ കുട്ടിക്കൃഷ്ണനും ഭാര്യ ശാരദയും ഇ മെയിലിലൂടെ നൽകിയ പരാതി ഇ.ഡി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കേസിലെ മുഖ്യപ്രതി മലപ്പുറം ആലങ്കോട് വൈക്കത്തുവെളപ്പേൽ അബൂബക്കർ വിദേശത്തേക്കു കടന്നു. ഇയാളെ അറസ്റ്റ് ചെയ്യാനോ പോകുന്നതു തടയാനോ പൊലീസിനു കഴിയാതിരുന്നത് എങ്ങനെയെന്നത് അവ്യക്തം.
English Summary: Ayyanthole Bank Scam: ED to take deposition of victims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.