ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും പണം ഭദ്രമായിരിക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ‘സംസ്ഥാനത്തിന്റെ പുരോഗതിയുടെ പ്രധാന കാരണമാണു സഹകരണ മേഖലയെന്ന് അറിയുന്നവരാണ് അതിനെ തകർക്കാൻ ശ്രമിക്കുന്നത്. നോട്ട് നിരോധന സമയത്ത്, കളളപ്പണമേഖലയെന്ന് അവർ ആരോപിച്ചു. നമ്മൾ പ്രതിഷേധത്തിലൂടെയും പ്രതിരോധത്തിലൂടെയും അതിനെ മറികടന്നു. വീണ്ടും എത്തിയിരിക്കുകയാണവർ. തകർക്കാൻ നമ്മൾ അനുവദിക്കില്ല. അവരുടെ സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കും. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണു സഹകരണ മേഖലയിലുളളത്. ഈ തുക മൾട്ടിപ്പിൾ സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കാനുളള നീക്കമാണു നടക്കുന്നത്. ഇത്തരം സംഘങ്ങളുടെ പരസ്യം തുടർച്ചയായി വരുന്നുണ്ട്. മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങരുത്. സാമ്പത്തികമായി ഞെരുക്കി, സംസ്ഥാന സർക്കാരിനെ തകർക്കാനുളള നീക്കമാണു കേന്ദ്ര സർക്കാർ നടത്തുന്നത്.’ പിണറായി വിജയൻ പറഞ്ഞു.

English Summary: CM Pinarayi Vijayan on allegations against Co-Operative Banks in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com