കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർക്ക് ആനുകൂല്യം
Mail This Article
×
ന്യൂഡൽഹി ∙ കടലിൽനിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക ആനുകൂല്യം നൽകുമെന്നു കേരള മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ‘ശുചിത്വസാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായാണിത്.
കേരള മേഖലയിലെ മലിനീകരണപ്രശ്നം ട്രൈബ്യൂണൽ സ്വമേധയാ പരിഗണിക്കുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ ഫണ്ട് ഉപയോഗിച്ചു കേരള സർവകലാശാല നടത്തിയ പഠനത്തിലാണ് കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീകരത പുറത്തുവന്നത്.
English Summary : Special benifits for those who collect plastic waste from the sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.