ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനു മടിയാണെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ വിമർശനം. സർക്കാരിനെതിരെയും കടുത്ത വിമർശനമുയർന്നു. 

‘സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ നിലപാടുകളും ശരിയല്ല. ആശങ്കയിലായ നിക്ഷേപകർക്കു പണം തിരിച്ചു നൽകുകയാണു വേണ്ടത്. അതു ചെയ്യാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു ജനസദസ്സ് നടത്തിയിട്ടു കാര്യമില്ല. ഇപ്പോഴത്തെ മുൻഗണന ഇടതു സർക്കാരിനു ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണു മുൻഗണന നൽകേണ്ടത്. ഭരണത്തിൽ പല വിധത്തിലുള്ള ധൂർത്ത് നടക്കുകയാണ്. അതേസമയം, സിപിഐ മന്ത്രിമാർ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്കു വേണ്ട പണം അനുവദിക്കാൻ ധന വകുപ്പ് തയാറാകുന്നുമില്ല’– യോഗത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.

English Summary: CPI criticism against LDF government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT