ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയയാത്രയായി മാറ്റിയെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങ് നടന്ന സ്ഥലത്തെ എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതൽ തറക്കളി ആരംഭിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനായിരുന്നു ഇതിനൊക്കെ പിന്നിൽ. സഹമന്ത്രിയുടെ ഡൽഹിയിലെ റോൾ എന്താണെന്നറിയാം. ഇല്ലാത്ത പത്രാസ് ഇവിടെ കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോൾ പിന്നാലെ നടക്കുന്നതാണ് ഇവരുടെ പണി. കൂടുതലൊന്നും പറയുന്നില്ല. 

എറണാകുളം മുതൽ ആലപ്പുഴ വരെ പാസഞ്ചർ ട്രെയിൻ പോലെയാണു വന്ദേഭാരത് സഞ്ചരിച്ചത്. കേരളത്തിലെ എല്ലാ ബിജെപിക്കാരെയും അണിനിരത്തി. ബിജെപി ഓഫിസിൽ ഇരുന്നുള്ള യാത്ര പോലെയാണു തോന്നിയത്. – കെ.മുരളീധരൻ പറഞ്ഞു.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എം.കെ.രാഘവൻ എംപി ഹസ്തദാനം ചെയ്തു സ്വീകരിച്ചപ്പോൾ. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ തുടങ്ങിയവർ സമീപം. 					ചിത്രം: മനോരമ
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എം.കെ.രാഘവൻ എംപി ഹസ്തദാനം ചെയ്തു സ്വീകരിച്ചപ്പോൾ. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

English Summary: Congress leader K Muraleedharan MP criticized the BJP for turning the first journey of the Vande Bharat train as a political campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com