‘മാത്യു ടി.തോമസ് ബിജെപി സഖ്യത്തെ പിന്തുണച്ചിട്ടുണ്ട്’: നേതൃത്വം കേരള ഘടകത്തിന് കൈമാറാമെന്നും ദേവെഗൗഡ

Mail This Article
ബെംഗളൂരു ∙ ബിജെപി – ജനതാദൾ (എസ്) സഖ്യം യാഥാർഥ്യമായതോടെ പ്രതിസന്ധിയിലായ കേരള ദൾ ഘടകത്തിന് പാർട്ടി ദേശീയ നേതൃസ്ഥാനം കൈമാറാൻ തയാറാണെന്ന് അധ്യക്ഷൻ ദേവെഗൗഡ പറഞ്ഞു. കേരള ഘടകത്തിനു സ്വതന്ത്രമായി നിലപാടെടുക്കാം. കർണാടകയിൽ ദളിനെ സംരക്ഷിക്കാൻ ബിജെപി ബന്ധം അനിവാര്യമായിരുന്നു. ദേശീയ പ്രസിഡന്റായി തുടരാൻ താൽപര്യമില്ലെന്നും കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസിനെ ആ പദവി ഏൽപിക്കാൻ തയാറാണെന്നും ഗൗഡ പറഞ്ഞു. 2006ൽ പാർട്ടിയെ രക്ഷിക്കാൻ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ മാത്യു ടി.തോമസ് പിന്തുണച്ചതും ഓർമിപ്പിച്ചു.
അതിനിടെ, സഖ്യത്തെ എതിർത്ത് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നതു തുടരുകയാണ്. മൈസൂരു ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഫി അഹമ്മദ് രാജിവച്ചതിനു പിന്നാലെ ന്യൂനപക്ഷ ദൾ കർണാടക സെക്രട്ടറി അബ്ദുൽ ഖാദർ ഷാഹിദിന്റെ നേതൃത്വത്തിൽ മൈസൂരു ഘടകത്തിലെ 60 ൽ അധികം ഭാരവാഹികൾ പാർട്ടി വിട്ടു.
English Summary: Deva Gowda says Janata Dal S leadership can be handed over to the Kerala unit