‘മന്ത്രിമാരുടെ ഓഫിസിൽ ഒന്നും നടക്കുന്നില്ല’: സിപിഐയിൽ വിമർശനം
Mail This Article
തിരുവനന്തപുരം ∙ സ്വന്തം പാർട്ടി നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരെയും കടുത്ത വിമർശനമാണു സിപിഐ നിർവാഹകസമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിലുണ്ടായത്. സിപിഐ മന്ത്രിമാരുടെ ഓഫിസുകളിൽ ഒന്നും നടക്കുന്നില്ലെന്നും ആരും അവിടേക്കു പോകാറില്ലെന്നും വിമർശനമുണ്ടായി.
റവന്യു, കൃഷി മന്ത്രിമാർ ഒരിക്കലും തലസ്ഥാനത്തുണ്ടാകാറില്ലെന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുറന്നടിച്ചു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കുവേണ്ട പണം ധനവകുപ്പ് അനുവദിക്കുന്നില്ലെന്നും വിമർശനമുയർന്നു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച പാണ്ഡവരെപ്പോലെയാകാതെ, പാർട്ടിനേതൃത്വം വിദുരരെ പോലെയാകണമെന്ന് മലപ്പുറത്തുനിന്നുള്ള അജിത് കൊളോടി ഓർമിപ്പിച്ചു.
തിരുവനന്തപുരം കാട്ടാക്കടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കണ്ടല സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടും നേതൃത്വത്തിന് ഇടപെടാൻ കഴിഞ്ഞോ? സഹകരണരംഗത്തു സിപിഎമ്മിനെ പോലെ സിപിഐയും അഴിമതിക്കാരെന്ന് ജനം പറയില്ലേ – അംഗങ്ങൾ ചോദിച്ചു.
English Summary: 'Nothing happens in ministers' office': CPI