ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് സേനയിലെ അച്ചടക്കരാഹിത്യം വച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥർ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണം. പൊലീസിനെതിരെ പലവിധ പരാതികൾ വരുന്നുണ്ട്. ഗുണ്ടാ പ്രവർത്തനം ശക്തമായി അമർച്ച ചെയ്യണം. ലഹരി മാഫിയയ്ക്കെതിരായ നടപടി കൂടുതൽ ശക്തമാക്കണം. ഇതിന്റെ വിപണനവും ഉപയോഗവും നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലെയും ക്രമസമാധാന സ്ഥിതി ജില്ലാ പൊലീസ് മേധാവികൾ യോഗത്തിൽ അവതരിപ്പിച്ചു.

English Summary : Police indiscipline will not be tolerated says Chief Minister pinarayi vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT