ADVERTISEMENT

ന്യൂഡൽഹി ∙ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് അതീവ ഗൗരവമുള്ളതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിനുൾപ്പെടെ സത്യവാങ്മൂലം നൽകാൻ അനുമതി നൽകിയ കോടതി ഹർജികൾ പരിഗണിക്കുന്നത് നവംബർ ഏഴിലേക്കു മാറ്റി.

കേസിൽ ആന്റണി രാജുവിനെതിരായ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ എം.ആർ.അജയൻ നൽകിയ ഹർജിയും പുനരന്വേഷണം നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നൽകിയ ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതു പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സി.ടി.രവികുമാറാണ് കേസ് ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ചത്. കേസിൽ വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ തുടരും.

English Summary : Supreme court on case against Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com