സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്:പ്രതികൾ ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ നേതാവ്

Mail This Article
തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), രണ്ടാം പ്രതി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത് (35) എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പ്രതികൾ ഒളിവിലാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരശേഖരണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ ഉപഭോക്താക്കൾ അടയ്ക്കുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാതെ കൃഷ്ണേന്ദുവും ദേവിയും തട്ടിപ്പ് നടത്തിയെന്നാണു കേസ്. ഏപ്രിലിലാണു തട്ടിപ്പ് തുടങ്ങിയത്. 55 പണയ ഉരുപ്പടികളിൽ ക്രമക്കേടു കാട്ടിയെന്നാണു പരാതിയിലുള്ളത്.
English Summary : DYFI leader's fraud in private finance firm, DYFI leader pleads anticipatory bail