ADVERTISEMENT

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല കവർന്ന കേസിൽ ഒരാളെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സി.കെ.പുത്തൂർ സ്വദേശി ആനന്ദാണ് (39) പിടിയിലായത്. 3 സ്ത്രീകളും 2 പുരുഷൻമാരും അടങ്ങുന്ന സംഘമാണു കൃത്യത്തിനു പിന്നിലെന്നാണു വിവരം. ഇതിൽ 2 സ്ത്രീകൾ മാല പൊട്ടിക്കൽ ശ്രമത്തിനിടെ കുമരകം പൊലീസിന്റെ പിടിയിലായി കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലാണ്. 

ആനന്ദിന്റെ ഭാര്യ ഗൗതമി (34), മധുര സ്വദേശി രതി (35) എന്നിവരാണു ജയിലിലുള്ളത്. ഇവരെ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും. സംഘത്തിലുള്ള രതിയുടെ ഭർത്താവ് ഇളയരാജയെയും മറ്റൊരു സ്ത്രീയെയും പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

കഴിഞ്ഞ 17നു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുറുപ്പന്തറ സ്വദേശി അമ്മിണി രാജേന്ദ്രന്റെ (62) 6 പവന്റെ മാലയാണ് സംഘം കീഴ്ക്കാവിൽ വച്ചു കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണ സംഘം സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു കാർ ഡ്രൈവറായ ആനന്ദിനെ പിടികൂടിയത്.

English Summary : Person arrested on theft in Chottanikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com