ADVERTISEMENT

തിരുവനന്തപുരം ∙ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാൻ ഫീസ് അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു സിപിഐ. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. വേണ്ട ഇടപെടൽ നടത്താൻ റവന്യു മന്ത്രി കെ.രാജനെ  പാർട്ടി ചുമതലപ്പെടുത്തി. ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു മുഖ്യമന്ത്രി സിപിഐ നേതൃത്വത്തിന് ഉറപ്പ് നൽകിയതായാണു വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഐ നേതൃയോഗങ്ങളിൽ സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സമരങ്ങളിലൂടെ വളർന്നുവന്ന ഇടതുപാർട്ടികളുടെ സർക്കാരിൽനിന്ന് ഇത്തരം നീക്കമുണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമെന്നായിരുന്നു വിമർശനം. 

English Summary: CPI letter to Chief Minister Pinarayi Vijayan to withdraw fee for procession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT