തിന്മകൾക്കെതിരെ ഒരുമിച്ചു പോരാടാം: മുഖ്യമന്ത്രി
![asian-ecumenical-festival-inauguration കോട്ടയത്ത് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സിസിഎ) ജനറൽ അസംബ്ലിയുടെ ഭാഗമായി നടത്തിയ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി
വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ.മാത്യൂസ് ജോർജ് ചുനക്കര, ബിഷപ് ദിലൊരാജ് കനകസഭ, ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ വേദിയിൽ. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/9/30/asian-ecumenical-festival-inauguration.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ മതനിരപേക്ഷതയിൽ ഉറച്ചുനിന്നു യോജിപ്പിന്റെ മേഖല ശക്തിപ്പെടുത്തുകയും ഭിന്നിപ്പിക്കാനുള്ള സ്വരം ഇല്ലാതാക്കുകയും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സിസിഎ) ജനറൽ അസംബ്ലിയുടെ ഭാഗമായി നടത്തിയ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ വർഗീയ സംഘർഷം ഉണ്ടാകാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുനന്മയെ കരുതി തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
മന്ത്രി വി.എൻ.വാസവൻ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. ജെറി പിള്ളൈ, ഡോ. മാത്യൂസ് ജോർജ് ചുനക്കര, സിസിഎ മോഡറേറ്റർ ബിഷപ് ദിലൊരാജ് കനകസഭ, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, ബിഷപ് റൂവേൽ നോർമൻ മറിഗ്സ, ബിഷപ് തിമോത്തി രവീന്ദർ, ഡോ. ഏബ്രഹാം മാർ പൗലോസ് എന്നിവർ പ്രസംഗിച്ചു.
ഇന്നു മുതൽ 3 വരെ സമ്മേളനങ്ങളും ചർച്ചകളും തുടരും. മൂന്നിനാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. നൂറിലധികം സഭകളിൽ നിന്നുള്ള അറുനൂറോളം പ്രതിനിധികൾ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ രണ്ടാമതും കേരളത്തിൽ ആദ്യവുമാണ് അസംബ്ലി നടക്കുന്നത്.
English Summary: Let's fight together against evils says Chief Minister Pinarayi Vijayan