ട്രെയിൻ സമയത്തിൽ ഇന്നു മുതൽ മാറ്റം; പുതുക്കിയ സമയമാറ്റം ഇങ്ങനെ- സമ്പൂർണ പട്ടിക
Mail This Article
പാലക്കാട് ∙ ചെന്നൈ– മംഗളൂരു വെസ്റ്റ് കോസ്റ്റ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ 15–30 മിനിറ്റ് നേരത്തേ എത്തും. പുണെ–കന്യാകുമാരി ജയന്തി ജനത, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, മധുര–തിരുവനന്തപുരം അമൃത തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.
നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ്പിലും വെബ്സൈറ്റിലും ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ഇന്നു മുതൽ ലഭ്യമാകും.
ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന പുതുക്കിയ ട്രെയിൻ സമയമാറ്റം ഇങ്ങനെ
∙ പുറപ്പെടുന്ന സമയത്തിലെ മാറ്റം:
16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്– 5.05
16824 കൊല്ലം–ചെന്നൈ എഗ്മൂർ അനന്തപുരി–ഉച്ചയ്ക്ക് 2.50
16188 എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് 10.25
06023 ഷൊർണൂർ– കണ്ണൂർ മെമു– വൈകിട്ട് 5.00
06017 ഷൊർണൂർ– എറണാകുളം മെമു–പുലർച്ചെ 4.30
06017 ഷൊർണൂർ–എറണാകുളം മെമു–പുലർച്ചെ 4.30
06449 എറണാകുളം– ആലപ്പുഴ മെമു–7.50
06451 എറണാകുളം കായംകുളം മെമു–വൈകിട്ട് 6.05
06442 കൊല്ലം–എറണാകുളം മെമു രാത്രി 9.05
06786 കൊല്ലം–കോട്ടയം മെമു– 2.40
16310 കായംകുളം–എറണാകുളം മെമു–3.20
∙ എത്തിച്ചേരുന്ന സ്റ്റേഷനിലെ പുതിയ സമയം:
22637 ചെന്നൈ സെൻട്രൽ – മംഗളൂരു വെസ്റ്റ് കോസ്റ്റ്– പുലർച്ചെ 5.50
12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി – രാത്രി 12.50
16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് – 10.00
16307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്– രാത്രി 12.30
16610 മംഗളൂരു – കോഴിക്കോട് എക്സ്പ്രസ് –കോഴിക്കോട്ട്: രാവിലെ 10.25
16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്– രാവിലെ 6.45
16832 ചെന്നൈ–കൊല്ലം അനന്തപുരം–11.15
16381 പുണെ–കന്യാകുമാരി – 11.50
16344 മധുര–തിരുവനന്തപുരം അമൃത–4.55
16630 മംഗളൂരു–തിരുവനന്തപുരം 9.00
16320 ബെംഗളൂരു–കൊച്ചുവേളി ഹംസഫർ–9.55
06430 നാഗർകോവിൽ–കൊച്ചുവേളി–10.25
06433 തിരുവനന്തപുരം നാഗർകോവിൽ –8.55
06639 പുനലൂർ–നാഗർകോവിൽ–11.35
16341 ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി– 9.45
06442 കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി) –പുലർച്ചെ 12.30
06017 ഷൊർണൂർ–എറണാകുളം മെമു– രാവിലെ 7.45
06778 കൊല്ലം–എറണാകുളം മെമു– 12.00
06661 പുനലൂർ–കൊല്ലം മെമു– രാത്രി 8.40
06771 ആലപ്പി–കൊല്ലം മെമു– 3.20
English Summary: Change in train timings from october 1