ADVERTISEMENT

തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു (27), ഭർത്താവ് അനന്തു ഉണ്ണി (29) എന്നിവർക്കെതിരെ പരാതിയുമായി ജ്വല്ലറി ഉടമ. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ജ്വല്ലറി നടത്തുന്ന വടകര ബിസ്മില്ലാ മൻസിലിൽ എം.പി.ഷുക്കൂറാണ് കൃഷ്ണേന്ദുവും അനന്തുവും 47.79 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങി.

നിർധനരായ പെൺകുട്ടികളുടെ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് ജൂലൈയിൽ വിവിധ ദിവസങ്ങളിലായി 940.55 ഗ്രാം സ്വർണം കൃഷ്‌ണേന്ദുവും അനന്തു ഉണ്ണിയും ചേർന്നു തന്റെ ജ്വല്ലറിയിൽനിന്നു വാങ്ങിയെന്നും സ്വർണവിലയായ 47.79 ലക്ഷം രൂപ പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നുമാണു ഷുക്കൂറിന്റെ പരാതി.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നു 42 ലക്ഷം രൂപ തട്ടിയ കേസിൽ കൃഷ്ണേന്ദുവിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണു പുതിയ പരാതി. ആ കേസിൽ കൃഷ്‌ണേന്ദുവും രണ്ടാം പ്രതി ദേവി പ്രജിത്തും ഒളിവിലാണ്.

English Summary: Complaint that DYFI leader and her husband committed fraud in jewellery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com