ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു മിക്ക ജില്ലകളിലും പെയ്യുന്ന കനത്ത മഴ 5 ദിവസത്തേക്കുകൂടി തുടർന്നേക്കും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതാണു കാരണം. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ തെക്കൻ ജില്ലകളിലും ഉച്ചയ്ക്കു ശേഷം മധ്യ–വടക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചു. ഇന്നലെയോടെ 4 മാസം നീണ്ട കാലവർഷ സീസൺ ഔദ്യോഗികമായി അവസാനിച്ചു. ഇനി പെയ്യുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുക. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയപാതയിലേക്ക് മരം കടപുഴകി വീണു

കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നെങ്കിലും പ്രളയഭീതിയില്ല. ഗവിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു. പൊൻകുന്നത്ത് ഗവ. സ്കൂൾ വളപ്പിൽ നിന്ന മരം ദേശീയ പാതയിലേക്ക് കടപുഴകി ട്രാൻസ്ഫോമറിനു മുകളിൽ വീണെങ്കിലും അപകടം ഒഴിവായി.

English Summary: Extreme Low Pressure: 5 more days of heavy rain expected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT