സ്നേഹ സഖറിയ അന്തരിച്ചു

Mail This Article
കോട്ടയം ∙ പള്ളിക്കൂടം സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ മുട്ടമ്പലം വടക്കേ താഴേതിൽ സ്നേഹ സഖറിയ (80) അന്തരിച്ചു. സഖറിയ ആൻഡ് സഖറിയ ഓഡിറ്റ് കമ്പനിയുടെ സ്ഥാപകൻ പരേതനായ സെഡ് ടി.സഖറിയയുടെ ഭാര്യയാണ്.
മൃതദേഹം ഇന്നു രാവിലെ 8 മുതൽ 11 വരെ കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു മുട്ടമ്പലം പിഎസ്‌സി ഓഫിസിനു സമീപത്തെ വീട്ടിൽ കൊണ്ടുവരും. 3.30നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 4.30നു കോട്ടയം പുത്തൻപള്ളിയിൽ.
കോട്ടയം മുല്ലമംഗലം കുടുംബാംഗമാണ്. 50 വർഷത്തിലേറെ പള്ളിക്കൂടം സ്കൂളിൽ അധ്യാപികയായിരുന്നു. മക്കൾ: തോമസ് സഖറിയ (ചാർട്ടേഡ് അക്കൗണ്ടന്റ്, സഖറിയ ആൻഡ് സഖറിയ), ദീപ സഖറിയ (ഹെഡ് സ്റ്റാർട്ട് സ്കൂൾ, ബെംഗളൂരു). മരുമക്കൾ: സുചിത്ര സഖറിയ (ചാർട്ടേഡ് അക്കൗണ്ടന്റ്, സഖറിയ ആൻഡ് സഖറിയ), അച്ചൻ ബാലകൃഷ്ണ (ബെംഗളൂരു).
English Summary: Sneha Zachariah passed away