താഴെത്തട്ടിൽ പ്രചാരണമെങ്ങനെ? യുഡിഎഫ് യോഗം ആറിന്
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണമെന്ന നിലയ്ക്കു സർക്കാർ ജനങ്ങളിലേക്കിറങ്ങുന്നതിനു ബദൽ ആലോചിക്കാൻ ആറിനു യുഡിഎഫ് ഏകോപന സമിതി യോഗം. നവംബർ, ഡിസംബർ മാസങ്ങളിൽ സർക്കാർ നടത്തുന്ന മണ്ഡലംതല ജനസദസ്സ് പരിപാടി ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണമായാണു യുഡിഎഫ് കാണുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പ്രചാരണ ജാഥ വേണമെന്ന അഭിപ്രായം മുന്നണിയിലുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ജനുവരിയിൽ ഒരു കേരളയാത്ര നടത്താൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതുവരെ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഈ ജാഥ യുഡിഎഫ് ജാഥയാക്കി മാറ്റാനാകുമോ എന്ന ആലോചന നടക്കും. ആറിനു 10.30നു കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണു യോഗം.
English Summary : UDF meeting in october sixth