ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട് എകെജി സെന്ററിൽ ഇന്നലെ  സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസംഗിച്ച വിഷയങ്ങളെക്കുറിച്ചു ഫോണിൽ വിളിച്ചു മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. രണ്ടു തവണ ബാലന്റെ ഫോണിലേക്കു വിളിച്ചുവെന്നും പരാതിയിലുണ്ട്. എകെജി സെന്റർ ഓഫിസ് സെക്രട്ടറിയാണ് വിളിച്ച മൊബൈൽ നമ്പർ സഹിതം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു  പൊലീസ് അറിയിച്ചു.

English Summary: Case filed for threatening AK Balan over phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT