സതീഷ് ഇടപെട്ട് വായ്പ ഏറ്റെടുപ്പിച്ചു; കടക്കെണിമൂലം ജപ്തിക്കരികെ വീട്ടമ്മ
.jpg?w=1120&h=583)
Mail This Article
മുളങ്കുന്നത്തുകാവ് ∙ കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാർ ഇടനിലക്കാരനായിനിന്നു വായ്പ ഏറ്റെടുത്തു കടക്കെണിയിലാക്കിയ വീട്ടമ്മയുടെ വീട് കേരള ബാങ്കിന്റെ ജപ്തിഭീഷണിയിൽ. വെളപ്പായ തെയ്യത്തുംപറമ്പ് അമ്പഴപ്പുള്ളിൽ സിന്ധുവാണു തട്ടിപ്പിനിരയായത്. 35 ലക്ഷം രൂപ വായ്പയെടുപ്പിച്ചെന്നും ഇതിൽനിന്നു 16 ലക്ഷം രൂപ സതീഷ് തട്ടിയെടുത്തു വഞ്ചിച്ചെന്നും സിന്ധു പറയുന്നു. കടബാധ്യത പലിശ സഹിതം 75 ലക്ഷം രൂപയായി ഉയർന്നതോടെ ബുധനാഴ്ച വീട് ജപ്തി ചെയ്യുമെന്നു കേരള ബാങ്ക് അധികൃതർ അറിയിച്ചെന്നും സിന്ധു പറഞ്ഞു.
സിന്ധു പറയുന്നത്: വീടുനിർമാണത്തിനായി 2014ൽ കേരള ബാങ്കിന്റെ മുണ്ടൂർ ശാഖയിൽനിന്നു സിന്ധു 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീടിന്റെ കട്ടിള ശരീരത്തിലേക്കു മറിഞ്ഞു വീണു സിന്ധുവിനു പരുക്കേറ്റതോടെ തിരിച്ചടവു മുടങ്ങി. 19 ലക്ഷം രൂപ തിരിച്ചടച്ചു ബാധ്യത തീർക്കാൻ ബാങ്ക് അധികൃതർ സമ്മർദം ചെലുത്തി.
ബാധ്യത തീർക്കാൻ സതീഷ് സഹായിക്കുമെന്ന് ഏജന്റ് വഴി അറിഞ്ഞതോടെ ഇയാളെ സമീപിച്ചു. മറ്റൊരു ബാങ്കിൽനിന്നു വായ്പയെടുത്തു കടം തീർക്കാൻ സഹായിക്കാമെന്നു സതീഷ് അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന കേരള ബാങ്കിന്റെ ഇൗവനിങ് കൗണ്ടറിൽ നിന്നാണു സതീഷ് വായ്പ ശരിയാക്കി നൽകിയത്. 2017 മാർച്ചിൽ ബാങ്കിൽ രേഖകൾ ഒപ്പിടാനെത്തിയപ്പോഴാണു വായ്പത്തുക 35 ലക്ഷം രൂപയാണെന്നറിയുന്നത്.
തനിക്കു 19 ലക്ഷവും സതീഷിന്റെ കമ്മിഷനും മാത്രം വായ്പയായി മതിയെന്ന് അറിയിച്ചു. ഇതോടെ സതീഷ് രോഷാകുലനായി. മുഴുവൻ തുകയും സതീഷ് കൈക്കലാക്കി.
English Summary: Satish Kumar intervened to take loan; Housewife on the the verge of losing house