ADVERTISEMENT

മട്ടന്നൂർ (കണ്ണൂർ) ∙ ഇൻഡിഗോ എയർലൈനുമായി പിണക്കം മൂലം കണ്ണൂർ–തിരുവനന്തപുരം റൂട്ടിൽ വിമാനയാത്രതന്നെ ഒഴിവാക്കിയ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഏറെക്കാലത്തിനുശേഷം വീണ്ടും വിമാന യാത്ര നടത്തി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശനിയാഴ്ച രാവിലെ 9.17ന് ഇ.പി.ജയരാജൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി മൂന്നാം ദിവസംതന്നെ ഇ.പി വിമാന യാത്ര നടത്തി. 

ഈ മാസം 8ന് ആണ് കണ്ണൂർ-തിരുവനന്തപുരം സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ സർവീസ് നടത്തിയത്. 2022 ജൂണിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ കയ്യാങ്കളിക്കു ശേഷമാണ് ഇൻഡിഗോ കമ്പനി ഇ.പി.ജയരാജനു യാത്രാവിലക്ക് ഏർപ്പെടുത്തിയത്. 

English Summary:

EP Jayarajan travelled in Air India flight in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com