നവകേരള സദസ്സിന് കോൺഗ്രസ് ഭരണസമിതിയുടെ 50,000 രൂപ

Mail This Article
×
പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്) ∙ കെപിസിസി തീരുമാനത്തിനു വിരുദ്ധമായി, നവകേരള സദസ്സിനു ഫണ്ട് നൽകാൻ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായാണ് 50,000 രൂപ നൽകാൻ തീരുമാനിച്ചത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ സദസ്സിനു ഫണ്ട് നൽകേണ്ടെന്നാണു കെപിസിസിയുടെ തീരുമാനം. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് വർഷങ്ങളായി കോൺഗ്രസിന്റെ ഭരണത്തിലാണ്. മുൻ എംഎൽഎ എ.വി.ഗോപിനാഥ് ഉൾപ്പെടെയുള്ള അംഗങ്ങളാണ് തനതു ഫണ്ടിൽനിന്നു പണം നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോടു നിർദേശിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാടെടുത്ത എ.വി.ഗോപിനാഥ് പാർട്ടിക്കു രാജി നൽകിയെങ്കിലും സ്വീകരിച്ചിട്ടില്ല.
English Summary:
Congress Panchayath to pay fund for Navakerala Sadas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.