ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് യുഡിഎഫിനു ഗുണം ചെയ്യുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഒരർഥത്തിൽ ഇതു നന്നായി. 140 മണ്ഡലത്തിലും യുഡിഎഫ് മറ്റൊരു പ്രചാരണം നടത്തേണ്ടിവരില്ല. അത്രയ്ക്കു തിരിച്ചടി ഇതിലൂടെ ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നത്തെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ മാത്രമാണിത്. സർക്കാർ ചെലവിൽ ‍നടത്തുന്ന ധൂർത്ത് ജനം തള്ളിക്കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്തു നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മറ്റൊരു രൂപമായിരിക്കും ഇതെന്നാണ് യുഡിഎഫ് കരുതിയത്. ജനങ്ങൾ പ്രതീക്ഷിച്ചതും അതാണെന്ന് ചെന്നിത്തല പറഞ്ഞു.

English Summary:

Nava kerala sadas benefit UDF says Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com