സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കപടമെന്ന് സാദിഖലി തങ്ങൾ
Mail This Article
×
കോഴിക്കോട് ∙ ന്യൂനപക്ഷങ്ങളോടുള്ള സിപിഎം നിലപാടിനെതിരെ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ രൂക്ഷവിമർശനം. ‘പട്ടിൽ പൊതിഞ്ഞ പാഷാണമാണത്. ന്യൂനപക്ഷ പ്രേമം വാക്കുകളിൽ നിറയ്ക്കുകയും വലിയ പ്രചാരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഭരണം പരിശോധിച്ചാൽ ഇതു മനസ്സിലാകും’– പാർട്ടി മുഖപത്രമായ ചന്ദ്രികയിലെ അഭിമുഖത്തിൽ തങ്ങൾ പറഞ്ഞു.
ചുളുവിൽ ലാഭം നേടാനുള്ള കുറുക്കുവഴിയാണ് സിപിഎമ്മിന് എല്ലാകാലത്തും സാമുദായിക വിഷയങ്ങൾ. പൗരത്വ നിയമ പ്രതിഷേധങ്ങളിൽ യുപി കഴിഞ്ഞാൽ ഏറ്റവുമധികം കേസെടുത്തത് ഒന്നാം പിണറായി സർക്കാരാണ്. കേസുകൾ പിൻവലിക്കുമെന്നായി രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യപ്രചാരണം. എന്നാൽ രണ്ടര വർഷം പൂർത്തിയാകുമ്പോഴും കേസുകൾ തുടരുകയാണ് – സാദിഖലി തങ്ങൾ പറഞ്ഞു.
English Summary:
Panakkad Sadiqali Shihab Thangal says that CPM's minority love is fake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.