ADVERTISEMENT

പൊൻകുന്നം ∙ നവകേരള സദസ്സിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്ന പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ഇരുനിലക്കെട്ടിടം പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾ നീക്കി ഇവിടെ നവകേരള സദസ്സിനു പന്തലിടും.

പുതിയ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയതോടെ മൂന്നു വർഷമായി ഉപയോഗിക്കാത്ത കെട്ടിടമാണിത്. ഫിറ്റ്നസ് ഇല്ലാത്ത പഴയ കെട്ടിടം പൊളിക്കണമെന്നും അപകടസാധ്യതയുണ്ടെന്നും സ്കൂൾ അധികൃതർ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി വൈകുകയായിരുന്നു. നവകേരള സദസ്സിനു വേദിയായതോടെ ഉടനടി നടപടിയായി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കയറാനായി കവാടവും നിർമിച്ചു തുടങ്ങി.

സ്കൂൾ വളപ്പിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനു വനം വകുപ്പ് അനുമതി വൈകിയതിനാലാണു പൊളിച്ചുമാറ്റൽ താമസിച്ചതെന്നു സ്കൂൾ അധികൃതരും ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാറും പറഞ്ഞു.

English Summary:

Ponkunnam government higher secondary school venue of nava kerala sadas; Demolition of the building accelerated!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com