ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറിന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ റാങ്ക്; മത്സ്യസ്റ്റാളും ബേക്കറിയും ബിസിനസ്
Mail This Article
ചാത്തന്നൂർ ∙ നിഗൂഢതകൾ നിറഞ്ഞു ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തു പത്മകുമാറിന്റെ വീട്. സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില അംഗമായ പത്മകുമാർ, ബഹുനില വീട്ടിലായിരുന്നു താമസം. വലിയ ചുറ്റുമതിലും കാറുകളും വീട്ടിനുള്ളിൽ ഒന്നിലേറെ നായ്ക്കളും. പരിസരവാസികളുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു കംപ്യൂട്ടർ വിദഗ്ധനായ പത്മകുമാറിന്റെ ജീവിതം.
മൂന്നു പതിറ്റാണ്ടു മുൻപു പ്രമുഖ എൻജിനീയറിങ് കോളജിൽ നിന്നു റാങ്കോടെ കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.
കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി.