ADVERTISEMENT

പാലക്കാട് ∙ കേരളത്തിൽ ആർഎസ്എസിനും സംഘപരിവാറിനും ചെയ്യാൻ കഴിയാത്ത കാര്യം ആർഎസ്എസിന്റെ ദണ്ഡ് ഏറ്റെടുത്ത് ഗവർണർ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം കലുഷിതമാക്കാൻ ഗവർണർ ബോധപൂർവമായ നീക്കം നടത്തുന്നു.

അവസരവാദ നിലപാടു സ്വീകരിക്കുന്നവർ ഒരു സ്ഥാനത്ത് എത്തിയാൽ എന്താകുമെന്നാണു ഗവർണറിൽ നിന്നു കാണുന്നത്. കേന്ദ്ര സർക്കാരിനില്ലാത്ത വിമർശനം അദ്ദേഹം ഉന്നയിക്കുന്നു. കേരളത്തിൽ കൂടുതലും ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ചാൻസലർ, വൈസ് ചാൻസലർ, പ്രേ‍ാ വൈസ് ചാൻസലർ പദവികൾ നിയമസഭ നൽകുന്നതാണെന്നും സ്വയംഭൂവല്ലെന്നും ഒ‍ാർമിക്കണം. വേറെ ചിലർ പറയുന്നതു നടപ്പാക്കാൻ ബാധ്യതപ്പെട്ടയാളെന്ന രീതിയിലാണു കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളെ നിയമിച്ചത്. സാധാരണ സർവകലാശാല നിർദേശിക്കുന്നവരിൽ മികച്ചവരെയാണു നിയമിക്കുന്നതെങ്കിൽ ആ മാനദണ്ഡം വിട്ട് ആർഎസ്എസിന്റെ നല്ല അംഗീകാരമുള്ളവരെ നിയമിച്ചു.

കെ‍ാല്ലത്ത് കുട്ടിയെ തട്ടികെ‍ാണ്ടുപേ‍ായ സംഭവത്തിൽ പെ‍ാലീസിന്റേത് മികച്ച അന്വേഷണമാണ്. സംഭവം ഉണ്ടായ ഉടനെ, അല്ലെങ്കിൽ അടുത്ത മണിക്കൂറിൽ പ്രതിയെ പിടിക്കാൻ കഴിയണമെന്നില്ല. സാധാരണയിൽ നിന്നു വീഴ്ചയുണ്ടായാൽ, പ്രക്ഷേ‍ാഭം നടത്തുക സാധാരണമാണ്. എന്നാൽ, കുട്ടിയുടെ കേസിൽ പ്രതിപക്ഷ നേതാവ് മലയാളികളുടെ യുക്തിബേ‍ാധത്തെ ചേ‍ാദ്യം ചെയ്യുന്ന നിലപാടാണു സ്വീകരിച്ചത്. സംഭവത്തെ മാധ്യമങ്ങൾ സംയമനത്തേ‍ാടെ സമീപിച്ചുവെന്നും പിണറായി പറഞ്ഞു. 

English Summary:

Chief Minister pinarayi vijayan says Governor creates most of the problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com