ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെയും സർക്കാരുമായി ബന്ധപ്പെട്ടതുമായ എല്ലാ ഓഫിസിലെയും ബോർഡുകളിൽ ആദ്യ പകുതി മലയാളത്തിലായിരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിഷ്കർഷിച്ചു. വാഹനങ്ങളുടെ ബോർഡുകളിൽ മുൻവശത്തു നിർബന്ധമായും മലയാളമായിരിക്കണം. സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ മലയാളമാക്കിക്കൊണ്ടുള്ള ഉത്തരവുകളും തീരുമാനങ്ങളും വകുപ്പുകൾ തുടർച്ചയായി അവഗണിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കർശന നിർദേശം. സർക്കാർ, അർധസർക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.

മലയാളമാക്കേണ്ടത്: ∙ ഓഫിസ് മുദ്ര (സീൽ), തസ്തിക മുദ്ര (മലയാളവും കൂടി ചേർക്കണം) ∙ ഹാജർ പുസ്തകം, സ്യൂട്ട് റജിസ്റ്റർ, ഓഫിസ് രേഖകൾ ∙ ഫയലുകൾ പൂർണമായും (നിയമപരമായി ഇംഗ്ലിഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഇളവുണ്ട്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ ഫയൽ കുറിപ്പുകൾ മലയാളത്തിൽ തന്നെ വേണം.) ∙ മലയാള പത്രങ്ങളിൽ നൽകുന്ന പരസ്യം, നോട്ടിസ്. 

കഴിഞ്ഞ വർഷത്തെ ലിപി പരിഷ്കരണത്തിൽ നിഷ്കർഷിക്കുന്ന ഫോണ്ടുകൾ തന്നെ ഉപയോഗിക്കണം.  30നകം മാറ്റം നടപ്പാക്കണം.

English Summary:

All signboards,counter boards etc should be displayed in Malayalam: Administration Reforms Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com