ADVERTISEMENT

ഉപ്പുതറ (ഇടുക്കി) ∙ വധശ്രമക്കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ എസ്ഐ കെ.ഐ.നസീറിനെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്‌പെൻഡ് ചെയ്തു. ഉപ്പുതറ എസ്എച്ച്ഒയ്ക്കു സ്ഥലംമാറ്റം ലഭിച്ചതോടെയാണു കട്ടപ്പന എസ്‌ഐയായിരുന്ന നസീറിന് ഉപ്പുതറ സ്‌റ്റേഷന്റെ താൽക്കാലിക ചുമതല നൽകിയത്.

നവംബർ 13നു വൈകിട്ട് മേരികുളത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയെന്നാണു പരാതി. ഇവിടെ വാഹനത്തിലിരുന്നു മദ്യപിക്കുന്നതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടാകുകയും 2 പേർക്കു വെട്ടേൽക്കുകയും ചെയ്തിരുന്നു. പ്രദേശവാസിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

16നു സ്‌റ്റേഷനിലെത്തിയ പ്രതിയുടെ ബന്ധുക്കൾ അനുകൂല നിലപാട് കൈക്കൊള്ളണമെന്ന് എസ്ഐയോട് അഭ്യർഥിച്ചു. താമസസ്ഥലത്തുവച്ച് എസ്ഐ പ്രതിയുടെ ബന്ധുക്കളിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. പിറ്റേന്നു കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.കട്ടപ്പന ഡിവൈഎസ്പി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണു സസ്പെൻഷൻ ഉത്തരവ്.

English Summary:

Bribe from relatives of accused in attempted murder case; Suspension for SI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com