ADVERTISEMENT

കായംകുളം∙ എംഎസ്എം കോളജിൽ റാഗിങ്ങിനെ എതിർത്ത എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സംഘടനയിലെ ചില സീനിയർ വിദ്യാർഥികൾ ചേർന്നു മർദിക്കുകയും തലയ്ക്കു കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തെന്നു പരാതി. പരുക്കേറ്റ ഒന്നാം വർഷ ബിരുദ വിദ്യാർഥി ജിഷ്ണുപ്രസാദിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചവർക്കെതിരെ ജിഷ്ണു പൊലീസിൽ പരാതി നൽകി.

 അവസാന വർഷ ബിരുദ വിദ്യാർഥികളായ ഉബൈസ്, യാസർ, അഫ്സൽ, സേതു എന്നിവർക്കെതിരയാണു പരാതി. ഇവരുടെ ചെരിപ്പ് എടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതാണു പ്രകോപനകാരണമെന്നു പരാതിയിൽ പറയുന്നു. തള്ളി താഴെയിട്ടെന്നും മുളക് സ്പ്രേ മുഖത്തടിച്ച ശേഷം കമ്പി വടി കൊണ്ട് ആക്രമിച്ചെന്നും ജിഷ്ണു പറഞ്ഞു. തലയ്ക്കേറ്റ അടി ആഴത്തിലുള്ളതാണ്. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട തന്നെ സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. 

 ഒരു കൊലക്കേസ് പ്രതി സ്ഥിരമായി കോളജിൽ വരാറുണ്ടെന്നും അതിനെതിരെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് സമയത്തു താൻ പ്രസംഗിച്ചെന്നും ജിഷ്ണു പറഞ്ഞു. റാഗിങ്ങിന്റെ മറവിൽ അതിനോടുള്ള വൈരാഗ്യം തീർത്തതാണെന്നാണു പരാതി. തന്നെ ആക്രമിച്ചവർ ഇത്തവണത്തെ തിരഞ്ഞെടുപ്പു സമയത്താണ് എസ്എഫ്ഐയിൽ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും ജിഷ്ണു പറഞ്ഞു. 

English Summary:

Complaint against four SFI members who attacked Unit Joint Secretary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com