രാംകോ സൂപ്പർക്രീറ്റ് – വനിത വീട് എൻജിനീയർ അവാർഡ് സമ്മാനിച്ചു

Mail This Article
കൊച്ചി ∙ എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിന് വനിത വീട് മാസിക ഏർപ്പെടുത്തിയ എൻജിനീയർ അവാർഡുകൾ സമ്മാനിച്ചു. സിമന്റ് നിർമാതാക്കളായ രാംകോ സൂപ്പർക്രീറ്റിന്റെയും എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡിന്റെയും സഹകരണത്തോടെ 15 വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിലെ അർബൻ ഡിസൈനിങ് വിഭാഗം മുൻ മേധാവി പ്രഫ. കെ.ടി.രവീന്ദ്രൻ, രാംകോ സിമന്റ്സ് മാർക്കറ്റിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ബാലാജി കെ.മൂർത്തി, എംഎം പബ്ലിക്കേഷൻസ് സിഇഒ വി.സജീവ് ജോർജ്, ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി. എസ്.വിനോദ് കുമാർ, വനിത വീട് സീനിയർ എഡിറ്റോറിയൽ കോഓർഡിനേറ്റർ സോന തമ്പി എന്നിവർ പ്രസംഗിച്ചു.

പുരസ്കാര വിഭാഗങ്ങളും വിജയികളും: ഔട്സ്റ്റാൻഡിങ് സ്ട്രക്ചർ യൂസിങ് ഇന്നവേറ്റീവ് ടെക്നിക്സ് – ഇ.കെ.ഇർഷാദലി (സിവിൽ), കിഫ്ബി ടിആർസി (സ്ട്രക്ചറൽ), ഔട്സ്റ്റാൻഡിങ് കോൺക്രീറ്റ്/മേസനറി/സ്റ്റീൽ സ്ട്രക്ചർ – പി.ടി.മുഹമ്മദ് സാലിഹ് (സിവിൽ), ഡബ്ല്യുവിഎ, വീസ്റ്റീൽ (സ്ട്രക്ചറൽ), ഔട്സ്റ്റാൻഡിങ് റിപ്പയർ ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് സ്ട്രക്ചേഴ്സ് – പി.പി.മുജീബ് റഹ്മാൻ (സിവിൽ), കിഫ്ബി ടിആർസി (സ്ട്രക്ചറൽ), സസ്റ്റെയ്നബിൾ / ഗ്രീൻ ടെക്നോളജീസ് ആൻഡ് മെറ്റീരിയൽസ് – വി.കെ.ഹരി (പ്രത്യേക പരാമർശം), സ്റ്റാർട്ടപ് ഒൻട്രപ്രനർ ഇൻ കൺസ്ട്രക്‌ഷൻ സെക്ടർ – എം.എ.ഗാൻജി, ഔട്സ്റ്റാൻഡിങ് റിസർച് പേപ്പർ ഇൻ സിവിൽ/സ്ട്രക്ചറൽ എൻജിനീയറിങ് – കെ.കിരൺ, ബെസ്റ്റ് യൂസ് ഓഫ് ഫോം വർക് റിസൽട്ടിങ് ഇൻ ഔട്സ്റ്റാൻഡിങ് സ്ട്രക്ചർ – പ്രേംകുമാർ പ്രഭരാജൻ, 5 സെന്റിനു മുകളിലുള്ള മികച്ച വീട് – അഹമ്മദ് ഷബീർ, വി.കെ.ജോയ് (പ്രത്യേക പരാമർശം), ഔട്സ്റ്റാൻഡിങ് യങ് എൻജിനീയർ – പി.ടി.മുഹമ്മദ് സാലിഹ്, അഞ്ച് സെന്റിൽ താഴെയുള്ള മികച്ച വീട് – എം.മനോജ് (സിവിൽ), ബി.അബിബഷീർ (സ്ട്രക്ചറൽ).
എൻജിനീയർമാരായ കെ.സലീം, പി.സി.അബ്ദുൽ റഷീദ്, പി.എം.സനിൽ കുമാർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.