ADVERTISEMENT

കൊച്ചി ∙ ഉയർന്ന പിഎഫ് പെൻഷന്റെ വിതരണം സംസ്ഥാനത്ത് ഇന്നു നടക്കും. ഇപിഎഫ് ഓർഗനൈസേഷനു കീഴിൽ കേരളത്തിലെ 6 റീജനൽ ഓഫിസുകളുടെയും 11 ജില്ലാ ഓഫിസുകളുടെയും നേതൃത്വത്തിലാണ് ഉയർന്ന പെൻഷൻ പേയ്മെന്റ് ഓർഡറിന്റെ (പിപിഒ) വിതരണം. സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ഉയർന്ന പെൻഷൻ ലഭിക്കാൻ ഒട്ടേറെപ്പേർ സമർപ്പിച്ച അപേക്ഷകൾ പെൻഷൻ നിർണയത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതനുസരിച്ചു പെൻഷൻ പേയ്മെന്റ് ഓർഡർ കൈമാറും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ റീജനൽ ഓഫിസുകളിലും മലപ്പുറം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലുമാണ് ഇന്നു വിതരണം. 

English Summary:

Distribution of higher PF pension will take place in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com