നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്നു പുറത്താക്കി

Mail This Article
×
പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിയെ ക്യാംപസിൽ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽനിന്നു പുറത്താക്കി. 2 മാസം മുൻപായിരുന്നു സംഭവം. കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.
സുപ്രീം കോടതി ഈ മാസം 9നു ജെയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു ഹർജി സുപ്രീം കോടതിയിലുള്ളതാണു കാരണമായി പൊലീസ് പറയുന്നത്. 2 മുതൽ 5 വരെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
English Summary:
DYFI leader expelled from college for assaulting law student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.