ADVERTISEMENT

കോട്ടയം ∙ എംസി റോഡിൽ ഏറ്റുമാനൂർ നൂറ്റൊന്നു കവലയിൽ വാഹനങ്ങളുടെ സർവീസ് സെന്ററിൽ വൻ തീപിടിത്തം. 6 ജീപ്പുകൾ കത്തിനശിച്ചു. സമയോചിതമായ ഇടപെടലിനെ തുടർന്ന് 26 വാഹനങ്ങൾ തീയിൽനിന്ന് സംരക്ഷിക്കാനായി. ഉദയനാപുരം പഞ്ചായത്ത്, ജലസേചന വകുപ്പ്, തലയോലപ്പറമ്പ് ഗവ. സ്കൂൾ എന്നിവിടങ്ങളിലെ ജീപ്പുകളും നശിച്ചവയിൽപ്പെടും.

ഇന്നലെ രാത്രി 10ന് മൈ മെക്കാനിക് സർവീസ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ സ്വദേശികളായ 6 പേരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇവിടെ വീപ്പയ്ക്കുള്ളിൽ മാലിന്യം കത്തിക്കാറുണ്ട്. ഇതിൽനിന്ന് തീപടർന്നതാകാം അപകടത്തിന് കാരണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വീപ്പയുടെ സമീപത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. ഇതിൽനിന്ന് മറ്റു വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. 

തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫിസർമാരായ വി.കെ.അശോക് കുമാർ, കെ.വി.റെജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് തീ കെടുത്തിയത്.

English Summary:

Fire broke out at the service center at Ettumanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com