മസ്റ്ററിങ്: പഠിക്കാൻ സമിതി; നാളെ മുതൽ റേഷൻ വിതരണം സാധാരണനിലയിലാകുമെന്ന് മന്ത്രി

Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും തടസ്സപ്പെട്ടതിനെക്കുറിച്ചു പഠിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അനുകുമാരി അധ്യക്ഷയായി സമിതി രൂപീകരിച്ചു.
ഡിജിറ്റൽ സർവകലാശാലയിലെ അസി. പ്രഫസറും ഡിജിറ്റൽ ഇന്നവേഷൻ സെന്റർ ഡയറക്ടറുമായ ഡോ. അജിത് കുമാർ, ഐടി മിഷനിലെ ഇന്നവേഷൻ ആൻഡ് റിസർച് വിഭാഗം മേധാവി എസ്.സനോബ്, സിഡാക് സയന്റിസ്റ്റ് എസ്.രാജശ്രീ എന്നിവർ സമിതി അംഗങ്ങളാണ്. എൻഐസി, ബിഎസ്എൻഎൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് എന്നിവർ സമിതിയെ സഹായിക്കും.
നാളെ മുതൽ റേഷൻ വിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കുമെന്നും ഇന്നു റേഷൻ കടകൾക്ക് അവധിയാണെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹതയുള്ളവ എന്നു കണ്ടെത്തിയ 19,384 പേർക്കു കൂടി മുൻഗണനാ വിഭാഗത്തിലെ പിങ്ക് റേഷൻ കാർഡുകൾ നൽകും.