ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന കൺസ്യൂമർഫെഡിന്റെ റമസാൻ– വിഷു ചന്തകൾക്ക് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. തീരുമാനത്തിനെതിരെ കൺസ്യൂമർഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

ഏപ്രിൽ 8 മുതൽ 19 വരെ 250 ചന്തകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. സപ്ലൈകോ വഴി നൽകുന്ന 13 സബ്സിഡി സാധനങ്ങളാണ് കൺസ്യൂമർഫെഡ് ചന്തകളിലൂടെയും നൽകുക. മറ്റ് ഉൽപന്നങ്ങൾക്കും വിലക്കിഴിവുണ്ട്. 17.5 കോടി രൂപയുടെ സാധനങ്ങൾ ഇ ടെ‍ൻഡർ വഴി വിൽപനശാലകളിൽ എത്തിച്ചിരുന്നു. റമസാൻ– വിഷു ചന്തകൾ എല്ലാ വർഷവും നടത്തുന്നതിനാൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. 

English Summary:

Ban on consumer fed markets; Petition against the decision of the Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com