ADVERTISEMENT

മൂന്നാർ ∙ ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം.

പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു. എന്നാൽ, സമീപകാലത്ത് സ്ത്രീ, ആലുവ സ്വദേശിയായ നാ‍ൽപതുകാരനുമായി അടുപ്പത്തിലായി. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി ഞായറാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തി മേ‍ൽക്കൂര പൊളിച്ച് സ്ത്രീയുടെയും സുഹൃത്തിന്റെയും ദേഹത്തേക്ക് ആസിഡ് ഒഴിച്ചെന്നാണു കേസ്.

English Summary:

Woman and friend injured in acid attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com