പട്ടികയിലെ സ്ത്രീ അങ്ങനെത്തന്നെ; ‘മാക്സി’മം പ്രതിഷേധം

Mail This Article
പുത്തൂർ (കൊല്ലം) ∙ ‘ഇലക്‌ഷൻ കമ്മിഷൻ കൽപിച്ചു ഞാൻ സ്ത്രീയാണെന്ന്. എന്നാൽ പിന്നെയങ്ങ് അനുസരിച്ചേക്കാമെന്നു കരുതി’– വോട്ടർപട്ടികയിൽ സ്ത്രീ എന്നു തെറ്റായി രേഖപ്പെടുത്തിയതിനാൽ സ്ത്രീവേഷത്തിൽത്തന്നെ വോട്ടു ചെയ്യാനെത്തിയ എഴുകോൺ മേലേകോട്ടവിള വീട്ടിൽ എസ്.രാജേന്ദ്രപ്രസാദ് (78) പറഞ്ഞതിങ്ങനെ. എഴുകോൺ ഗവ. എൽപിഎസിലെ ബൂത്തിലായിരുന്നു വേറിട്ട പ്രതിഷേധം.
-
Also Read
മനോരമ വാർത്ത തെളിവ്; ഉഷ വോട്ട് ചെയ്തു
സ്ലിപ് കിട്ടിയപ്പോഴാണ് വോട്ടർപട്ടികയിൽ താൻ പുരുഷനല്ല, ‘സ്ത്രീ’യാണെന്നു രാജേന്ദ്രപ്രസാദ് അറിയുന്നത്. പിന്നെ മടിച്ചില്ല, അയൽപക്കത്തുനിന്നു കടം വാങ്ങിയ മാക്സിയും ഷാളും ഒപ്പം മാലയും കമ്മലും കൂളിങ് ഗ്ലാസും ധരിച്ച് ‘സ്ത്രീയായി’ ബൂത്തിലെത്തി. കയ്യിൽ ഭരണഘടനയുടെ കോപ്പിയും കരുതി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒന്നു പകച്ചെങ്കിലും തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം വോട്ടു ചെയ്യാൻ അനുവദിച്ചു. പഞ്ചായത്ത് ലൈബ്രേറിയനായി വിരമിച്ച രാജേന്ദ്രപ്രസാദ് ഒറ്റയ്ക്കാണു താമസം.