ADVERTISEMENT

മൂന്നാർ ∙ സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ ബിജെപി നേതാക്കൾ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇക്കാ നഗറിലുള്ള രാജേന്ദ്രന്റെ വീട്ടിലെത്തി അരമണിക്കൂറോളം ചർച്ച നടത്തിയത്. 

വീട്ടിലെത്തിയ നേതാക്കൾ തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്നും എന്നാൽ അവരുടെ ആവശ്യം സ്നേഹപൂർവം നിരസിച്ചതോടെ സംഘം മടങ്ങിയെന്നും രാജേന്ദ്രൻ പ്രതികരിച്ചു. 

English Summary:

BJP leaders visited former MLA S. Rajendran at his house while there were rumors that he would join the BJP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com