റേഷൻകടകളിൽ സാധനങ്ങൾക്ക് ക്ഷാമം
Mail This Article
×
തിരുവനന്തപുരം ∙ മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കാണ് കാരണമെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഏപ്രിൽ മാസത്തെ വേതനം ഇനിയും നൽകാത്തതിലും വ്യാപാരികൾക്കു പരാതിയുണ്ട്. ജൂണിൽ സ്കൂൾ തുറക്കുന്നതിനാൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ വാങ്ങാൻ സാമ്പത്തിക ചെലവുകൾ വർധിക്കുന്നതു കണക്കിലെടുത്ത് വേതനം ഉടൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം. വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
English Summary:
Shortage of goods in ration shops
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.