ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം നീട്ടിവച്ച് ഉത്തരവിറക്കിയിട്ടും പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ ചർച്ച നടത്തും. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് വിളിച്ചിട്ടുണ്ട്. സിഐടിയു നേതാക്കളുമായി മാത്രം 23ന് മന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചതിൽ മറ്റു സംഘടനകൾ പ്രതിഷേധിച്ചിരുന്നു. 

ആകെയുള്ള 86 സ്ഥലങ്ങളിൽ 18 സ്ഥലങ്ങളിലാണ് ഇന്നലെ ടെസ്റ്റ് നടന്നത്. 274 പേർ പങ്കെടുത്തു. പത്തനംതിട്ട (72)യിലും ഇടുക്കി (60)യിലും കോട്ടയത്തും (61) ആണ് കൂടുതൽ പേർ ടെസ്റ്റിന് പങ്കെടുത്തത്. പൊലീസ് സംരക്ഷണവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടും ടെസ്റ്റിന് ആളെത്താത്തത് ഗതാഗതവകുപ്പിനെ പ്രതിസന്ധിയിലാക്കി.

സ്ലോട്ട് ലഭിച്ചവർ എത്തിയില്ലെങ്കിൽ അടുത്ത ടെസ്റ്റിന് അവസരം കിട്ടാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരും എന്ന നിലപാട് വകുപ്പ് എടുത്തെങ്കിലും പരീക്ഷാർഥികൾ എത്തിയില്ല. ഇതോടെയാണ് ചർച്ച നടത്തി പരിഹാരം കാണാമെന്ന് മന്ത്രിയും ഗതാഗത കമ്മിഷണറും തീരുമാനിച്ചതെന്നാണു വിവരം. എന്നാൽ, സമയം നീട്ടി നൽകാമെന്നല്ലാതെ പരിഷ്കാരത്തിൽ നിന്ന് പിന്നാക്കം പോകാൻ കഴിയില്ലെന്ന നിലപാടിലാണു മന്ത്രി.

English Summary:

Minister Ganesh Kumar discussion with driving school owners' organizations today

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com