ADVERTISEMENT

തൊടുപുഴ ∙ കഞ്ചാവ് വിൽപന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ മുളക് സ്പ്രേ പ്രയോഗം. ഒന്നരക്കിലോഗ്രാം കഞ്ചാവ് റോഡിൽ ഉപേക്ഷിച്ചു ലഹരിസംഘം കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി ഒൻപതോടെ മുതലക്കോടം പഴുക്കാകുളം റോഡിൽ ലൈബ്രറിക്കു സമീപമാണു സംഭവം. പ്രതികളെപ്പറ്റി കൃത്യമായ സൂചന ലഭിച്ചെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. 

തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ സ്ക്വാഡും ഡാൻസാഫ് അംഗങ്ങളും എത്തിയപ്പോഴായിരുന്നു ലഹരിസംഘത്തിന്റെ അതിക്രമം. പൊലീസ് വാഹനം മാറ്റിനിർത്തിയ ശേഷം സംഘത്തിന്റെ അടുത്തെത്തിയ പൊലീസുകാർക്കു നേരെ മുളക് സ്പ്രേ പ്രയോഗിച്ച ശേഷം ഇവർ പാടത്തേക്കു ചാടി ഓടുകയായിരുന്നു. തുടർന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവ് റോഡിൽ ഉപേക്ഷിച്ചു. ലഹരിസംഘം വന്ന സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

English Summary:

Chili spray attack against police team

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com