ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയുടെ 11–ാം സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റും തുടർ ചർച്ചകളും പൂർത്തിയാക്കി കഴിഞ്ഞ ഫെബ്രുവരി 15 ന് ആണ് സഭ ഒടുവിൽ പിരിഞ്ഞത്. സപ്ലൈകോ വിലവർധനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു സമാപനം.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കാരണം നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സഭ ചേരുന്നത്. രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്കു കടന്ന ശേഷമുള്ള ആദ്യ സഭാ സമ്മേളനം കൂടിയാണ് നടക്കാനിരിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന ബിൽ സഭയിൽ അവതരിപ്പിക്കും. സ്വകാര്യ സർവകലാശാലാ ബില്ലും അവതരിപ്പിച്ചേക്കും.

English Summary:

Assembly meeting from June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com