ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

Mail This Article
×
തിരുവനന്തപുരം ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൂടിക്കാഴ്ച നടത്തും. ആഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപിമാർ എന്നിവരുടെ യോഗമാണ് ഇന്നു 11.30നു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുക. ഗുണ്ടാ വിളയാട്ടമുൾപ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങളും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ച ചെയ്യും. സേനയ്ക്കു നാണക്കേടുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളെടുത്തിട്ടും കാര്യമായ ഫലമുണ്ടാകുന്നില്ലെന്ന വിലയിരുത്തൽ ആഭ്യന്തര വകുപ്പിലുണ്ട്. ഈ സാഹചര്യവും ചർച്ച ചെയ്യും.
-
Also Read
3,500 കോടി രൂപ ഇന്നു കടമെടുക്കും
English Summary:
Chief Minister's meeting with top police officials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.