ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റ് വേണമെന്നതിൽ വിട്ടുവീഴ്ചയ്ക്ക് സിപിഐ തയാറല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോടും പാർട്ടി നിലപാട് ബിനോയ് വ്യക്തമാക്കി. ഏതാനും ദിവസം മുൻപാണ് ഇരു നേതാക്കളുമായും സിപിഐ സെക്രട്ടറി സംസാരിച്ചത്. 

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് സിപിഐ സ്വരം കടുപ്പിച്ചത്. എൽഡിഎഫിനുള്ള 2 സീറ്റുകളിൽ ഒന്ന് സിപിഎം എടുക്കാനാണ് സാധ്യത എന്നിരിക്കെ രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോൺഗ്രസും (എം) സമ്മർദം ചെലുത്തുന്നതാണ് എൽഡിഎഫിന് തലവേദനയാകുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിനായി ഇന്നു മുതൽ പത്രിക നൽകാം.

English Summary:

Binoy Viswam meets Pinarayi vijayan for Rajya Sabha seat

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com