ADVERTISEMENT

കൊച്ചി ∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി ഉൾപ്പെടുത്തിയ സ്വത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ കുടുംബസ്വത്ത് ഉൾപ്പെടെ കണ്ടുകെട്ടിയ നടപടിക്കെതിരെ മോൻസന്റെ മക്കളായ മാനസ് മോൻസൻ, ഡോ.മിമിഷ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകിയത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. 

കേസിനെ തുടർന്ന് മോൻസന്റെ ചേർത്തലയിലെ വീടും ഭാര്യയുടെയും മക്കളുടെയും കെഎസ്എഫ്ഇ നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിരുന്നു. വീട് 2011ൽ കുടുംബസ്വത്തായി ലഭിച്ചതാണെന്നും കെഎസ്എഫ്ഇ ചിട്ടികൾ ഭാര്യയുടെ വരുമാനത്തിൽ നിന്ന് 2005 മുതൽ തുടങ്ങിയതാണെന്നുമാണ് ഹർജിക്കാരുടെ വാദം. 

English Summary:

Kerala High Court directed to disclose the details of property included by enforcement directorate in monson mavunkal case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com