ട്രെക്കിങ്ങിനിടെ ഉത്തരാഖണ്ഡിൽ മരിച്ചവരിൽ 2 മലയാളികളും
Mail This Article
ബെംഗളൂരു ∙ ട്രെക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 9 പേർ ഉത്തരാഖണ്ഡിൽ മരിച്ചു. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല തിരുവിതാംകോട് മൂലയംവീട്ടിൽ ആശാ സുധാകർ (ആർ.എം.ആശാവതി–71), കൊത്തന്നൂർ ആശാ ടൗൺഷിപ്പിൽ താമസിക്കുന്ന പാലക്കാട് ചെർപ്പുളശേരി വാക്കേക്കളം വി.കെ. സിന്ധു (45) എന്നിവരാണു മരിച്ച മലയാളികൾ. മഹാരാഷ്ട്ര, കർണാടക സ്വദേശികളാണ് മരിച്ച മറ്റുള്ളവർ.
-
Also Read
നിമിഷപ്രിയയുടെ മോചനം: ശ്രമങ്ങൾ തുടരുന്നു
എസ്ബിഐ റിട്ട.സീനിയർ മാനേജരായ ആശ ഭർത്താവ് ബെംഗളൂരു സ്വദേശിയും തപാൽ വകുപ്പ് റിട്ട.അക്കൗണ്ട്സ് ഓഫിസറുമായ സുധാകറുമൊത്താണ് ട്രെക്കിങ്ങിനു പോയത്. അപകടത്തിൽപ്പെട്ട സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. ഇവരെ ഇന്നലെ രാത്രി ബെംഗളൂരുവിലെത്തിച്ചു. കഴിഞ്ഞമാസം 29നാണ് 18 പേരടങ്ങുന്ന 22 അംഗ സംഘം ഉത്തരകാശിയിലെ സഹസ്ത്ര തടാക മേഖലയിലേക്കു യാത്ര പുറപ്പെട്ടത്. നാളെയാണു സംഘം മടങ്ങിയെത്തേണ്ടിയിരുന്നത്.
കർണാടക മൗണ്ടനീയറിങ് അസോസിയേഷൻ സ്ഥാപക അംഗങ്ങളായ ആശയും സുധാകറും ഒട്ടേറെ തവണ ട്രെക്കിങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഡെറാഡൂണിൽ നിന്ന് ഇന്നലെ ഡൽഹി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ വിമാനമാർഗം ഇന്ന് രാവിലെ ബെംഗളൂരുവിൽ എത്തിക്കും. ആശയുടെ മകൻ: ഹിമജിത്ത് (തേജസ്), മരുമകൾ: ഗായത്രി ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനീയറായ സിന്ധുവിന്റെ ഭർത്താവ് തൃശൂർ സ്വദേശി വിനോദ് കെ.നായർ. മക്കൾ: നീൽ നായർ, നീഷ് നായർ. (ഇരുവരും വിദ്യാർഥികൾ).